സംസ്ഥാനത്ത് ഈ മാസം ലഭിക്കേണ്ട മഴയിൽ 91 ശതമാനത്തിന്റെ കുറവ്. 302 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 26.9 മില്ലിമീറ്റർ മഴ. തിരുവനന്തപുരത്താണ് ഏറ്റവും കുറച്ച് മഴ ലഭിച്ചത്. സംസ്ഥാനത്തെ പല ജില്ലകളിലും 90%ത്തിലധികം മഴ ലഭിച്ചിട്ടില്ലയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കൊല്ലം, പത്തനംതിട്ട ജില്ലയിൽ 98% മഴയുടെ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിൽ 96% മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കി, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ 93 ശതമാനവും തൃശ്ശൂർ 92% കോഴിക്കോട് 89% വയനാട് 88% കാസർകോട് 83% കണ്ണൂർ 78% എന്നിങ്ങനെ മഴയുടെ കുറവ് രേഖപ്പെടുത്തുന്നുണ്ട്.