കളമശ്ശേരിയിൽ പഴകിയ 230 കിലോ പച്ചക്കറികളും പഴങ്ങളും പിടികൂടി. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗമാണ് പിടികൂടിയത്. കളമശ്ശേരി നഗരസഭ എട്ടാം വാർഡിൽ നിന്നാണ് പിടികൂടിയത്. സൂപ്പർ മാർക്കറ്റിൽ നിന്നു ഉൾപ്പെടെ ഒഴിവാക്കുന്ന പച്ചക്കറികളും പഴവർഗങ്ങളുമാണെന്ന് ആരോഗ്യ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പച്ചക്കറി സൂക്ഷിച്ചിരുന്ന വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ട്. ആരോഗ്യ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇത്തരം പരിശോധനകൾ ശക്തമാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചും.