ഹെൽമെറ്റിൽ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിനാണ് പാമ്പുകടിയേറ്റത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ജീവൻ രക്ഷിക്കാൻ സാധിക്കുകയും ചെയ്തു. ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ തലയിൽ വേദന അനുഭവപ്പെട്ടതിതുടർന്ന് രാഹുൽ ഹെൽമറ്റ് അയിച്ചു പരിശോധിച്ചു. അപ്പോഴാണ് മാരക വിഷമുള്ള വെള്ളക്കെട്ടൻ പാമ്പിനെ ഹെൽമെറ്റിനകത്ത് കണ്ടത്. നാട്ടുകാർ ചേർന്ന് രാഹുലിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 24 മണിക്കൂർ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞതിനുശേഷമാണ് രാഹുലിന്റെ ആരോഗ്യനില മെച്ചപ്പെട്ടത്.