ചികിത്സാ പിഴവ് മൂലം ജീവിതം ദുരിതത്തിലായ ഷെഫീഖ് നീതിക്കായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുകയാണ്. 2009ൽ ഓട്ടോ ഡ്രൈവറായ നെയ്യാറ്റിൻകര സ്വദേശി ഷെഫീഖ് പനിക്കി ചികിത്സ തേടി മെഡിക്കൽ കോളേജിൽ വരുകയും ആളുമാറി കുത്തിവെപ്പ് എടുത്തു കുത്തിവെപ്പ് എടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് ഷെഫീഖിന്റെ ജീവിതം ദുരിതത്തിലേക്ക് നയിച്ചത്. കുത്തിവെപ്പെടുത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ആരോഗ്യം വഷളാവുകയും ശരീരത്തിലെ തൊലി ഇളകി പോവുകയും തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. കണ്ണിൽ പാട കെട്ടി രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയായി. 45 ദിവസം കഴിഞ്ഞു വീണ്ടും ആളുമാറി കുത്തിവെപ്പെടുത്തു. ആരോഗ്യാവസ്ഥ ഗുരുതരമായതിനെ തുടർന്ന് നീണ്ട ചികിത്സ വേണ്ടി വന്നു. രണ്ടുവർഷം താൻ ഉപയോഗിച്ച മരുന്നു കുപ്പികളുമായാണ് സെക്രട്ടറിയേറ്റ് പടിക്കൽ ഷെഫീഖ് കുടുംബവുമായി സമരത്തിനെത്തിയത്. ഭാര്യയും വാപ്പയും ഉമ്മയും സഹോദരനുമടങ്ങുന്നതാണ് കുടുംബം. ആരോഗ്യസ്ഥിതി മോശമായത് കൊണ്ട് ഭാരിച്ച ജോലികളൊന്നു ചെയ്യാൻ സാധിക്കുകയില്ല. സംഭവം നടന്നതിനു ശേഷം ഉടൻ തന്നെ കേസ് കൊടുത്തെങ്കിലും ഇത് വരെയും നീതി കിട്ടിയിട്ടില്ല.