പാറശാല ഷാരോൺ രാജ് കൊലപാതകത്തിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഷാരോണിന്റെ കുടുംബം. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം ബോധിപ്പിക്കുമെന്നും ഗ്രീഷ്മയുടെ ജാമ്യത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും കുടുംബം പറയുന്നു. ഗ്രീഷ്മയുടെ ജാമ്യം അനുവദിച്ചതോടെ മകന് നീതി അന്യമായെന്നും മാതാപിതാക്കൾ പറഞ്ഞു. ഇന്നലെയാണ് പ്രതി ഗ്രീഷ്മ ജയിൽ മോചിതയായത്. 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായിരുന്നത്. കഴിഞ്ഞവർഷം ഒക്ടോബർ 14നാണ് ഷാരോണിന് കഷായത്തിൽ വിഷം കലർത്തി ഗ്രീഷ്മ നൽകുന്നത്. ശാരീരിക അസ്വസ്ഥത കാരണം ഷാരോണിനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു.
