പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം. 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്. ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്. കാർപ്പിക് എന്ന കളനാശിനിയാണ് കഷായത്തിൽ കലർത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്തു എൺപത്തിയഞ്ചാമത്തെ ദിവസമാണ് കുറ്റപത്രം നൽകിയത്. കഴിഞ്ഞവർഷം ഒക്ടോബർ 14നാണ് ഷാരോണിന് കഷായത്തിൽ വിഷം കലർത്തി ഗ്രീഷ്മ നൽകുന്നത്. ശാരീരിക അസ്വസ്ഥത കാരണം ഷാരോണിനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു.