അട്ടപ്പാടി RGM കോളേജ് ഹോസ്റ്റലിലെ ഭക്ഷണപ്രതിസന്ധിയിൽ പരിഹാരമാകും വരെ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ. കോളേജിൽ നിന്നുള്ള പേപ്പർ വർക്കുകൾ കൃത്യം അല്ലാത്തതുകൊണ്ടാണ് സർക്കാർ ഫണ്ട് ലഭിക്കാത്തതെന്ന് വിദ്യാർത്ഥികളുടെ ആരോപണം. പാചക തൊഴിലാളികൾക്ക് ആറുമാസമായിട്ട് വേദന നൽകിയിട്ടില്ല. വലിയ തുക കുടിശ്ശിക ഉള്ളതിനാൽ ഹോസ്റ്റലിലേക്ക് സാധനം നൽകുന്നത് കട ഉടമകൾ നിർത്തിവെച്ചിരുന്നു. മുറിയിൽ വാഴ വെച്ചതിൽ വിദ്യാർഥികൾ മാപ്പ് ചോദിച്ചെന്ന് പ്രിൻസിപ്പൽ പറയുകയും എന്നാൽ വിദ്യാർത്ഥികൾ അത് നിഷേധിച്ച് രംഗത്തെത്തുന്ന സാഹചര്യവും ഉണ്ടായി. ഇക്കാര്യത്തിൽ 21ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചർച്ച നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ കോളേജിൽ പഠിക്കുന്നുണ്ട്. മതിയായ ഭക്ഷണമില്ല ഹോസ്റ്റൽ വാർഡനില ഒരുപാട് പ്രയാസങ്ങൾ കുട്ടികൾ നേരിടുന്നു. പരിഹാരം ഉണ്ടാകുന്നത് വരെ ഈ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐ പ്രവർത്തകർ അറിയിക്കുന്നത്.