ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് കാറുടമയുടെ ക്രൂരമർദ്ദനം. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. പാർക്കിംഗ് ഫുള്ളാണെന്ന് പറഞ്ഞതിന്റെ പേരിൽ സെക്യൂരിറ്റി ജീവനക്കാരന് നേരെ ബെൻസുകാറിൽ വന്നയാളാണ് ആക്രമണം നടത്തിയത്. പാർക്കിംഗ് ഏരിയയിൽ ജോലി ചെയ്യുന്ന ഷാഹി എന്നയാൾക്കാണ് മർദ്ദനമേറ്റത്. കഴുത്തിന് മർദ്ദനമേറ്റ ഇയാളെ ശ്വാസ തടസ്സത്തെ തുടർന്ന് അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു.
