പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസ് ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും. കോഴിക്കോട് സിറ്റി പോലീസ് ആണ് കുറ്റപത്രം സമർപ്പിക്കുക. സംഭവത്തിൽ രണ്ടാംഘട്ട അന്വേഷണം ഉടൻ പൂർത്തിയാക്കും. ഇന്ന് തന്നെ ഡോക്ടർസ്ന്റെ മൊഴിയെടുക്കൽ ആരംഭിക്കും. മെഡിക്കൽ കോളേജ് ഡോക്ടർസ്നെ കോഴിക്കോട് സിറ്റി പോലീസ് നേരിട്ട് കണ്ട് മൊഴിയെടുക്കും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുതന്നെയാണ് കത്രിക കുടുങ്ങിയതെന്ന നിലപാടിലാണ് പോലീസ്. മെഡിക്കൽ കോളേജിൽ നിന്നുമാണ് കത്രിക കുടുങ്ങിയതെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും പോലീസ് ശേഖരിച്ചു. വയറ്റിൽ നിന്ന് കണ്ടെത്തിയ കത്രിക കാന്തികാർഷണമുള്ളതാണെന്ന് പരിശോധനയിൽ വ്യക്തമായി.