ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണെന്ന് രേഖകൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും അശ്രദ്ധയും ജാഗ്രത കുറവുമാണ് കത്രിക വയറ്റിൽ കുടുക്കാൻ കാരണമെന്നാണ് റിപ്പോർട്ടിൽ. അതേസമയം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന വീണ്ടും സമരത്തിന് ഇരിക്കുക്കയാണ്. ഈ മാസം13-ന് നിയമസഭയ്ക്ക് മുന്നില്‍ ഹര്‍ഷിന കുത്തിയിരിപ്പ് സമരം നടത്തും. അന്‍പത് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം. നീതി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ ഉറപ്പുനല്‍കിയതാണ്.