സോളാര്‍ വിവാദങ്ങള്‍ക്കിടെ ആത്മകഥയുമായി സരിത എസ് നായര്‍. ‘പ്രതിനായിക’ എന്ന പുസ്തകത്തിന്റെ കവർ ഫേസ്ബുക്കിലൂടെ സരിത പങ്കുവെച്ചു. ഒരു ഇടവേളയ്ക്ക് ശേഷം സോളാർ വിവാദം വീണ്ടും കത്തിപ്പടരുന്നതിനിടെയാണ് സരിതയുടെ പുസ്തകത്തിന്റെ കവർ പുറത്തുവിട്ടത്. റെസ്‌പോണ്‍സ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.