തൃശൂർ: തൃശൂർ പൂര പ്രേമികൾക്ക് അരനൂറ്റാണ്ടിലേറെ പരിചിതനായ ശങ്കരംകുളങ്ങര മണികണ്ഠന് ഇനി അന്ത്യ വിശ്രമം. തൃശൂർ പൂരത്തിൽ 58 വർഷത്തോളം സജീവ സാന്നിധ്യമായിരുന്നു മണികണ്ഠന്റേത്.
തിരുവമ്പാടിക്കായാണ് തൃശൂർ പൂരത്തിലുടനീളം എഴുന്നള്ളിയിരുന്നത്. പുങ്കുന്നം ശങ്കരം കുളങ്ങര ദേവീ ക്ഷേത്രം വക ആനയാണ് ശങ്കരം കുളങ്ങര മണികണ്ഠൻ. പ്രായാധിക്യം മൂലം കുഴഞ്ഞു വീണാണ് മണികണ്ഠൻ ചരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ജഡം സംസ്കരിക്കും
