Running in Thiruvananthapuram KSRTC bus caught fireRunning in Thiruvananthapuram KSRTC bus caught fire

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു. തിരുവനന്തപുരം ചെമ്പകമംഗലത്തു വെച്ചാണ് സംഭവം. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ്സിലാണ് തീ പിടിച്ചത്. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് നിർത്തി എല്ലാവരെയും പുറത്തിറക്കിയത് മൂലം വൻ അപകടം തന്നെ ഒഴിവായി. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്.
യാത്രക്കാർക്ക് പരിക്കുകളില്ല. എന്നാൽ ബസ് പൂർണമായും കത്തിനശിച്ചു.
മംഗലപുരം പൊലീസ് അടക്കം സ്ഥലത്തെത്തിയിരുന്നു തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *