കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. കാർഷിക വികസന ബാങ്കുകൾക്ക് നികുതിയിളവിന് അർഹതയുണ്ട്. 2008 മുതലുള്ള നികുതി അടയ്ക്കണം എന്നുള്ള ആദായനികുതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഗ്രാമ വികസന ബാങ്കുകളെ സഹകരണ ബാങ്കുകളാക്കി കണക്കാക്കാൻ സാധിക്കില്ല. കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമീണ വികസന ബാങ്ക് ആണ് കോടതിയെ സമീപിച്ചത്. 2008 മുതലുള്ള നികുതി അടയ്ക്കുകയാണെങ്കിൽ ഏകദേശം 600 കോടിയോളം രൂപ അടക്കേണ്ടിവരും. ഇത് ബാങ്കിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമായിരുന്നു. ഹൈക്കോടതിയിൽ നികുതി അടയ്ക്കണമെന്നായിരുന്നു പറഞ്ഞത്. അതിന് അപ്പീലുമായി സുപ്രീംകോടതിയിലേക്ക് എത്തുകയായിരുന്നു. സുപ്രീംകോടതിയിലാണ് ഇപ്പോൾ നിർണായകമായ ഉത്തരവ് ഉണ്ടായിരിക്കുന്നത്.