Record profit for KSRTC; 8.79 crore on Monday alone

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിനമായ സെപ്റ്റംബർ 4 തിങ്കളാഴ്ച പ്രതിദിന വരുമാനം 8.79 കോടി രൂപ കൈവരിച്ച് കെഎസ്ആർടിസി. തിങ്കളാഴ്ച മാത്രം നേടിയത് 8,78,57891 രൂപ ആണ്. തെക്കൻ മേഖലയിലാണ് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത്. ഇതിനു മുമ്പുളള റെക്കോർഡ് കളക്ഷൻ 8,48,36956 ആയിരുന്നു. ജനുവരി 16 ലെ റെക്കോർഡ് ആണ് തിരുത്തിയിരിക്കുന്നത്. ഈ ഓണക്കാലത്ത് ആ​ഗസറ്റ് 26 മുതൽ ഒക്ടോബർ 4 വരെയുള്ള 10 ദിവസങ്ങളിൽ 70.97 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വരുമാനമായി ലഭിച്ചത്. 26 ന് 7.88 കോടി, 27 ന് 7.58 കോടി, 28 ന് 6.79 കോടി, 29 തിന് 4.39 കോടി, 30 തിന് 6.40 കോടി, 31 ന് 7.11 കോടി, സെപ്തംബർ 1 ന് 7.79 കോടി, 2 ന് 7.29 കോടി, 3 ന് 6.92 കോടി എന്നിങ്ങനെയാണ് പ്രതിദിന വരുമാനം ലഭിച്ചത്. കെഎസ്ആർടിസി മാനേജ്മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റെക്കോഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ജീവക്കാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *