Ration shops across the state will remain closed today

സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, വേദന പാക്കേജ് പരിഷ്കരിക്കുക, ഈ പോസ് യന്ത്രത്തിന്റെ തകരാറുകൾ പൂർണ്ണമായും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടത്തുന്നത്. എന്നാൽ സമരം ഒരിക്കലും റേഷൻ അവകാശം നിഷേധിക്കുന്ന തരത്തിലാകരുതെന്ന് ഭക്ഷ്യ വകുപ്പ്മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഇത്തരമൊരു പ്രതിഷേധ സമരത്തെ അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *