സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് യെല്ലോ അലർട്ട്. തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ ആലപ്പുഴയിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ 7 ജില്ലകളിലും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥനിരീക്ഷണ വകുപ്പ് അറിയിക്കുന്നത്. വരുന്ന അഞ്ചുദിവസം തുടർച്ചയായി മഴ ലഭിക്കും. ബുധനാഴ്ചയാകുമ്പോൾ ഇടുക്കി ജില്ലയിലും ഓറഞ്ച് അലർട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.