സംസ്ഥാനത്ത് മഴ തുടരും. ഇടിമിന്നലോട്കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജില്ലകളിൽ പ്രത്യേക മഴമുന്നറിയിപ്പുകളൊന്നു നൽകിയിട്ടില്ല. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസ്സമില്ല.