മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി. രാഹുല്‍ ഗാന്ധി പതിനൊന്ന് മണിയോടെ കോട്ടയത്ത് എത്തും . ഉമ്മന്‍ ചാണ്ടിക്ക് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്നും, ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്‌കാരം മതിയെന്നാണ് കുടുംബത്തിന്റെ നിലപാട്.