Radhakrishnan of Thiruvanjoor that UDF will give job to satiamma who lost her job

ഉമ്മൻചാണ്ടിയെ പ്രശംസിച്ചതിന് ജോലിയിൽ നിന്ന് പുറത്താക്കിയ പി ഒ സതിയമ്മയ്ക്ക് യുഡിഎഫ് ജോലി നൽകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പി ഒ സതിയമ്മയുടെ വീട്ടിലെത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്തുണ അറിയിച്ചു. ആൾമാറാട്ടം താൻ നടത്തിയിട്ടില്ലയെന്ന് മൃഗസംരക്ഷണ വകുപ്പിലെ ജോലി നഷ്ടപ്പെട്ട താൽക്കാലിക ജീവനക്കാരിയായ സതിയമ്മ പറയുന്നു. പുതുപ്പള്ളി വെറ്റിനറി സബ് സെന്ററിലെ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ജോലി ചെയ്തതെന്നും സതിയമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *