പുതുപ്പള്ളിയിൽ നാളെ കൊട്ടിക്കലാശം. അവസാന ലാപ്പിൽ പ്രചാരണം ശക്തമാക്കുകയാണ് സ്ഥാനാർത്ഥികൾ. നാളെ നടക്കുന്ന കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാർത്ഥികളെല്ലാവരും ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചു. ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്‌ക് സി തോമസ് ഇന്ന് അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിൽ വാഹനപ്രകടനം നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വാഹനപ്രകടനം ഇന്ന് സമാപിക്കും. അകലക്കുന്നം പഞ്ചായത്തിലാണ് അവസാന ദിവസ പര്യടനം നടത്തുന്നത്. എൻഡിഎ സ്ഥാനാർത്ഥി ലിജിൻലാൽ ഇന്നും വാഹന ജാഥയോടെയാണ് പ്രചാരണത്തിന് എത്തുന്നത്. കേന്ദ്ര മന്ത്രി വി മുരളീധരൻ ആണ് ഇന്നത്തെ പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നത്