പുതുപ്പള്ളിയിൽ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചില്ല. താക്കോൽ മാറിപ്പോയതുകൊണ്ടാണ് വോട്ടെണ്ണൽ വൈകിയത്. എന്നാൽ മിനിറ്റുകൾ കൊണ്ട് തന്നെ പ്രശ്നം പരിഹരിച്ചു. ബെസേലിയസ് കോളജിന് പിന്നിലുള്ള കെട്ടിടത്തിലാണ് സ്‌ട്രോങ്ങ് റൂം ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ വോട്ടെണ്ണൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.