ബസ്സുകളിലെ വിദ്യാർത്ഥി കൺസെഷൻ പ്രായം ഉയർത്തിയതിൽ ശക്തമായ പ്രതിഷേധമായി ബസ് ഉടമകൾ. പുതിയ തീരുമാനം അംഗീകരിക്കാൻ പറ്റില്ലെന്ന് ബസ് ഓപ്പറേറ്റസ് ഓർഗനൈസേഷൻ അറിയിച്ചു. കഴിഞ്ഞദിവസമാണ് വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായപരുതി 25ൽ നിന്ന് 27ലേക്ക് ആക്കിയത്. ഇത് സർക്കാറിന്റെ ഏകപക്ഷീയമായ തീരുമാനമണെന്ന് ബസ്സുടമകൾ പറഞ്ഞു. സംഘടനകളുമായി ചർച്ചചെയ്യാതെയാണ് നടപടി സ്വീകരിച്ചതെന്നും ഇവർ കുറ്റപ്പെടുത്തി. വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം 18 ആക്കി കുറയ്ക്കണമെന്നും ഇവരുടെ യാത്ര നിരക്ക് വർദ്ധിപ്പിക്കണമെന്നുമാണ് ബസ്ടമകളുടെ ആവശ്യം. ഇക്കാര്യത്തിൽ രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തയ്യാറാക്കണമെന്നും ബസ് ഓപ്പറേറ്റസ് ഓർഗനൈസേഷൻ പറഞ്ഞു. ഇതിന്റെ കൂടെ ബസുകളിൽ സീറ്റ്ബൽറ്റ് നിർബന്ധമാക്കുന്നതിലും വിമർശനം ശക്തമാണ്. ഡ്രൈവർക്കും മുന്നിലിരിക്കുന്ന യാത്രക്കാർക്കും സീറ്റ്ബൽറ്റ് ഘടിപ്പിക്കാനാണ് തീരുമാനം. കേന്ദ്ര നിയമനുസരിച്ച് ഹെവി വാഹനങ്ങളിൽ സീറ്റ്ബൽറ്റ് നിർബന്ധമാണ്. പുതിയ വാഹനങ്ങൾ സീറ്റ്ബൽറ്റ് ഘടിപ്പിച്ചാണ് പുറത്തിറക്കുന്നത്.