Police to take further action in Muvattupuzha student's death after being hit by a bike.Police to take further action in Muvattupuzha student's death after being hit by a bike.

മൂവാറ്റുപുഴയിൽ വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് പോലീസ്. പ്രതിക്കെതിരെ കാപ്പ ചുമത്താനാണ് പൊലീസിന്റെ അന്തിമ തീരുമാനം. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെയാണ് കാപ്പ ചുമത്താൻ പോലീസ് തീരുമാനിച്ചത്. സംഭവത്തില്‍ പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു.

മൂവാറ്റുപുഴയിൽ നിര്‍മല കോളജിന് സമീപത്ത് ആന്‍സണ്‍ ഓടിച്ച ബൈക്ക് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിണപ്പെട്ടിരുന്നു. നിര്‍മല കോളജ് വിദ്യാര്‍ഥിനി വാളകം സ്വദേശിനി നമിതയാണ് മരിച്ചത്. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസിന്റെ നിഗമനം . ഇതേ തുടർന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബൈക്കോടിച്ച യുവാവിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിലേക്ക് ആണ് സഹപാഠികള്‍ പ്രതിഷേധ പ്രകടനവുമായി ചെന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അമിത വേഗത്തില്‍ എത്തിയ ബൈക്ക് പെണ്‍കുട്ടിയെ ഇടിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കോട്ടയം സ്വദേശിയായ അനുശ്രീ പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *