യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ഉറപ്പിക്കാൻ പോലീസ്. കത്രിക കുടുങ്ങിയത് എവിടെ നിന്ന് കണ്ടെത്താൻ ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തും. ഹർഷിനയ്ക്ക് നീതി ലഭിക്കാൻ തുടർനടപടികൾ എടുക്കുമെന്ന് പോലീസിന്റെ ഉന്നതതല യോഗം തീരുമാനിച്ചു. മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിനെതിരെ അപ്പിൽ നൽകില്ലെന്ന് പോലീസ് അറിയിച്ചു.