കോഴിക്കോട് കക്കാടംപൊയിൽ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള പാർക്ക് തുറന്നു കൊടുത്ത സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. യാതൊരു പഠനവും നടത്താതെ പാർക്ക് തുറന്നു കൊടുത്തത് പി വി അൻവറിന്റെ സ്വാധീനം കൊണ്ടാണെന്ന് ഹർജിയിൽ പറയുന്നു. ഹർജി ഇന്ന് പരിഗണിക്കും. വിദഗ്ധസമിതിയെക്കൊണ്ട് കെട്ടിടങ്ങളുടെ സ്ഥിരത പരിശോധിക്കേണ്ട നടപടി പോലും പൂർത്തിയാക്കിട്ട് ഉണ്ടായിരുന്നില്ല. സഹകരണ സൊസൈറ്റിയുടെ പഠന റിപ്പോർട്ട് അടിസ്ഥാനമാക്കി മാത്രമാണ് പാർക്ക് തുറന്നത്. സർക്കാരിന്റെ കീഴിൽ നിരവധി ഏജൻസികൾ ഉള്ളപ്പോഴാണ് സഹകരണ സൊസൈറ്റിയെ കൊണ്ട് പഠനം നടത്തിയത് എന്ന ആരോപണം കൂടിയുണ്ട്. കേസ് ഇന്ന് തന്നെ ഹൈക്കോടതി പരിഗണിച്ചേക്കും. വിധി വരുന്നത് വരെ പാർക്കിന്റെ പ്രവർത്തനം തൽക്കാലത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യം കൂടി ഉന്നയിക്കുന്നുണ്ട്. നദീതട സംരക്ഷണ സമിതി പ്രവർത്തകൻ ടിവി രാജനാണ് ഇതുമായി ബന്ധപ്പെട്ട ഹർജി ഹൈകോടതിയിൽ സമർപ്പിച്ചത്.