ചാലക്കുടി : കനത്ത മഴയെ തുടരവേ നീരൊഴുക്ക് ശക്തമായ സാഹചര്യം കണക്കിലെടുത്ത് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിലെ ജലനിരപ്പ് 423 മീറ്റര്‍ പിന്നിട്ട സാഹചര്യത്തിലാണ് ഷട്ടർ തുറന്നത്.
ഡാമിന്റെ പരമാവധി ശേഷിയായ 424 മീറ്ററില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് നടപടി. ഡാം തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർക്ക് ജില്ലാ കളക്ടർ ജാഗ്രത നിർദ്ദേശവും നൽകി.ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തന്നെ തിങ്കളാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജലനിരപ്പ് വീണ്ടും ഉയർന്ന് 423 മീറ്ററില്‍ എത്തിയതോടെ ഡാം തുറക്കാമെന്ന ആശയത്തിൽ എത്തിച്ചേരുകയായിരുന്നു. ഇതിനു മുന്നോടിയായി ചൊവ്വാഴ്ച പുലര്‍ച്ചെ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചു.