ഇടുക്കിയിൽ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി പടയപ്പ, മറയൂർ ചട്ട മൂന്നാറിലാണ് കാട്ടാന ഇറങ്ങിയത് കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂർ മേഖലയിലാണ് തമ്പടിച്ചിരിക്കുന്നത്. രാത്രിയോ പകലോ വ്യത്യാസമില്ലാതെ ജനവാസ മേഖലകളിലേക്ക് ആന എത്തുകയും വീടുകൾ തകർക്കുകയും അരിയും പലചരക്ക് സാധനങ്ങളും അകത്താക്കി മടങ്ങുന്നു. എത്രയും വേഗം ആനയെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വനംവകുപ്പിന്റെ നടപടി ഉണ്ടായിട്ടില്ല.
പടയപ്പയെ കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാര്‍.
