സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്ന് തുടങ്ങും. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂർ ഹൗസിംഗ് ബോർഡ് ജംഗ്ഷനിലാണ് ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി എന്നിവർ ഓണക്കിറ്റിന്റെ സംസ്ഥാനതല വിതരണം ഉദ്ഘാടനം ചെയ്യും. മഞ്ഞ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങളിലെ ഇരുപതിനായിരം താമസക്കാർക്കുമാണ് ഇത്തവണ ഓണക്കിറ്റ് നൽകുന്നത്. നാളെ മുതൽ അതാത് റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങാനുള്ള ക്രമീകരണം ഏർപ്പെടുത്തും. 27 വരെയാണ് ഓണക്കിറ്റ് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.