Onkit distribution; The Food Minister gave instructions to solve the problem of supplyOnkit distribution; The Food Minister gave instructions to solve the problem of supply

ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് നിർദേശം നൽകി ഭക്ഷ്യവകുപ്പ്. ഇന്ന് ഉച്ചയോടെ മുഴുവൻ ഓണകിറ്റുകളും തയ്യാറാക്കണമെന്ന് ഭക്ഷ്യ വകുപ്പ്മന്ത്രി ജെആർ അനിൽ പറഞ്ഞു. ഭക്ഷ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം. പായസം മിക്സ്, നെയ് എന്നീ ഇനങ്ങൾ ഉടൻ എത്തിക്കാൻ മിൽമയോട് ആവശ്യപ്പെടും. ഞായറാഴ്ച റേഷൻ കടകൾ തുറന്ന് കിറ്റ് വിതരണം പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇന്നലെ 14,000 കാർഡുടമകൾ മാത്രമാണ് കിറ്റ് വാങ്ങിയത്. തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതൽ തുണി സഞ്ചി വരെ 14 സാധനങ്ങൾ നൽകാനാണ് സപ്ലൈക്കോയുടെ തീരുമാനം. കഴിഞ്ഞ തവണ 93 ലക്ഷം കാര്‍ഡ് ഉടമകളിൽ 87 ലക്ഷം കാര്‍ഡുടമകൾക്ക് കിറ്റ് നൽകാൻ സർക്കാരിന് കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ 5.87 ലക്ഷം മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമാണ് കിറ്റ് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *