Onkit distribution layer; Goods did not reach all districts

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പാളി. സാധനങ്ങൾ എല്ലാ ജില്ലയിലും എത്തിയില്ല തിരുവനന്തപുരത്ത് മാത്രമാണ് കിറ്റുകൾ തയ്യാറായത്. മറ്റു ജില്ലകളിൽ നാളെ മുതൽ മാത്രമേ വിതരണം തുടങ്ങും. കശുവണ്ടി, പായസം മിക്‌സ് എന്നിവ എല്ലായിടത്തും എത്തിയില്ല. കിറ്റിന് അർഹരായ മഞ്ഞ കാർഡുകാർക്ക് ഇന്നുമുതൽ റേഷൻ കടകളിൽ നിന്നും കിറ്റ് കൈപ്പറ്റാമെന്നായിരുന്നു ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ മിൽമയിൽ നിന്നും ലഭ്യമാകുന്ന ചില ഉത്പന്നങ്ങളാണ് കിറ്റിൽ ഇല്ലാത്തത്. ഇന്ന് വൈകുന്നേരത്തോടെ സാധനങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യവകുപ്പ്.6.07 ലക്ഷം കിറ്റുകളാണ്‌ വിതരണം ചെയ്യുക. 14 ഇനങ്ങളാണ്‌ കിറ്റിൽ ഉണ്ടാവുക. തേയില( ശബരി)–-100 ഗ്രാം, ചെറുപയർ പരിപ്പ്‌–-250ഗ്രാം, സേമിയ പായസം മിക്‌സ്‌(മിൽമ)‌–-250 ഗ്രാം , നെയ്യ്‌( മിൽമ)–-50 മില്ലി, വെളിച്ചെണ്ണ (ശബരി) ‌–-അരലിറ്റർ, സാമ്പാർപ്പൊടി( ശബരി)–-100 ഗ്രാം, മുളക്‌ പൊടി( ശബരി)–-100ഗ്രാം, മഞ്ഞൾപ്പൊടി( ശബരി)–-100 ഗ്രാം, മല്ലിപ്പൊടി( ശബരി)–-100ഗ്രാം, ചെറുപയർ–-500ഗ്രാം, തുവരപ്പരിപ്പ്‌–-250ഗ്രാം, പൊടി ഉപ്പ്‌–ഒരുകിലോ, കശു വണ്ടി–-50 ഗ്രാം, തുണി സഞ്ചി–-1 എന്നിവയാണ്‌ ഓണകിറ്റിലുണ്ടാകുക. കശുവണ്ടിയും പായസ മിക്സും എത്തിച്ചില്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് ഭക്ഷ്യവകുപ്പ് വിശദീകരിക്കുന്നുണ്ട്. 27 നകം കിറ്റ്‌ വിതരണം പൂർത്തീകരിക്കും. ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *