കർക്കടകത്തിന്റെ ആധിയും വ്യാധിയും മാറി പൊന്നിൻ ചിങ്ങം എത്തിയതോടെ ഓണം ആഘോഷിക്കാൻ ഇരിക്കുകയാണ് കേരളക്കര. സന്തോഷത്തിന്റെയും സമ്പൽസമൃദ്ധിയുടെയും മറ്റൊരു പൊന്നോണം കൂടി വന്നെത്തി. ലോകമെമ്പാടുമുള്ള മലയാളികൾ മഹാബലിയെ വരവേൽക്കാൻ തയ്യാറായിക്കഴിഞ്ഞു. കള്ളവും ചതിയും പൊള്ളിവചനങ്ങളുമില്ലാത്ത നല്ല കാലത്തെക്കുറിച്ചുള്ള ഓർമ്മ പുതുക്കലാണ് ഓണക്കാലത്ത് കേരളം. പൂക്കളം ഒരുക്കാനും ഓണക്കോടി വാങ്ങാനും സദ്യ തയ്യാറാക്കാനുള്ള സാധനം വാങ്ങാനും തിരക്കിട്ട ഓട്ടത്തിലാണ് മലയാളികൾ. നാളെ ഉത്രാടം. തിരുവോണം പോലെ തന്നെ വളരെ പ്രധാനപ്പെട്ട ദിനമാണ് ഉത്രാടം. ഈ ദിനത്തിന് ഏറെ പ്രാധാന്യവും ഉണ്ട്. ഉത്രാട ദിനത്തിലാണ് ഓണസദ്യയ്ക്ക് തുടക്കം കുറിക്കുന്നത്. ഒന്നാം ഓണമായാണ് മലയാളികൾ ഉത്രാടം ആഘോഷിക്കുന്നത്. ഓണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും സജീവമാക്കുന്നത് ഉത്രാടത്തിലാണ്. കേരളത്തിന്റെ ഈ ആഘോഷത്തെ നമുക്ക് ഇരു കൈകളും നീട്ടി വരവേൽക്കാം.