ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച് പവിഴം അരിക്കാർ ഗ്രൂപ്പിന്റെ ഓണാഘോഷം. 501 ആളുകളെ അണിനിരത്തിയുള്ള പുലിക്കളിയാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചത്. പവിഴം നഗറിൽ നടന്ന പവിഴം അരിക്കാർ ഗ്രൂപ്പിന്റെ 31 വാർഷിക ആഘോഷവും ഓണാഘോഷവും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. 501 ആളുകളെ അണിനിരത്തിയുള്ള പുലിക്കളിയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്ലേക്ക് നയിച്ചത്. കൂടാതെ മെഗാ തിരുവാതിരയും വിവിധ കായിക കലാപരിപാടികളും സംഘടിപ്പിച്ചു. രണ്ടുദിവസം നീണ്ടുനിൽക്കുന്ന പരിപാടിയായിരുന്നു ഇത്. വ്യത്യസ്തമായ ഓണാഘോഷ പരിപാടിയായിരുന്നു ലക്ഷ്യമെന്നും പവിഴം അരിക്കാർ കുടുംബത്തിന് നൽകിയ ഓണസമ്മാനമാണ് ഇതെന്നും മാനേജിംഗ് ഡയറക്ടർ എൻ പി ആന്റണി പറഞ്ഞു.