ഓണം ബമ്പറിന്റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്ന് നാളെ അറിയാം. നാളെയാണ് തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം 67.5 ലക്ഷം ലോട്ടറികള്‍ അച്ചടിച്ചപ്പോള്‍ 66.5 ലക്ഷം ലോട്ടറികളാണ് വിറ്റുപോയിരുന്നത്. എന്നാൽ ഇത്തവണ 80 ലക്ഷം ലോട്ടറിയാണ് നാലു ഘട്ടങ്ങളിലായി ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതില്‍ ഇതുവരെ 71 ലക്ഷത്തോളം ലോട്ടറി വിറ്റുപ്പോയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 500 രൂപയാണ് ടിക്കറ്റ്ന്റെ വില. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയും. 5,34,670 പേരെയാണ് ഓണം ബമ്പറിന്റെ വിവിധ സമ്മാനങ്ങള്‍ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം 25 കോടി രൂപയും രണ്ടാം സമ്മാനമായ ഒരു കോടി രൂപ ഈ വര്‍ഷം 20 പേര്‍ക്കാണ് ലഭിക്കുക. കഴിഞ്ഞവർഷം അഞ്ചു കോടി രൂപയായിരുന്നു രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ 50 ലക്ഷം വീതം 20 പേര്‍ക്കാണ് ഇക്കുറി ലഭിക്കുക. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേര്‍ക്ക് എന്നിവയ്ക്ക് പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.