Onam Bamber result declared.Onam Bamber result declared.

ഓണം ബംബര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 25 കോടി രൂപ TE 230662 എന്ന നമ്പറിനാണ് അടിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലായിരുന്നു നറുക്കെടുപ്പ് നടന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഓണം ബംബര്‍ നറുക്കെടുത്തത്. ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കുവാൻ സാധിക്കും. ഈ കൊല്ലം ആകെ വിറ്റുപോയത് 75,76,096 ടിക്കറ്റുകളാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടതല്‍ ടിക്കറ്റുകള്‍ വിറ്റുപോയത്. 500 രൂപയാണ് ടിക്കറ്റ്ന്റെ വില. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയും. 5,34,670 പേരെയാണ് ഓണം ബമ്പറിന്റെ വിവിധ സമ്മാനങ്ങള്‍ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം 25 കോടി രൂപയും രണ്ടാം സമ്മാനമായ ഒരു കോടി രൂപ ഈ വര്‍ഷം 20 പേര്‍ക്കാണ് ലഭിക്കുക. കഴിഞ്ഞവർഷം അഞ്ചു കോടി രൂപയായിരുന്നു രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ 50 ലക്ഷം വീതം 20 പേര്‍ക്കാണ് ഇക്കുറി ലഭിക്കുക. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേര്‍ക്ക് എന്നിവയ്ക്ക് പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *