മഞ്ഞക്കാർഡ് ഉള്ളവർക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രിസഭ തീരുമാനം. 5.8 ലക്ഷം പേർക്ക് കിറ്റ് ലഭിക്കും. ഇതിനോടൊപ്പം അഗതി മന്ദിരങ്ങളിലെയും അനാഥാലയ മന്ദിരങ്ങളിലെയും അന്തേവാസികൾക്ക് ഓണക്കിറ്റ് ലഭിക്കും. മൊത്തത്തിൽ 6 ലക്ഷത്തി 80,000 പേർക്കാണ് ഇത്തവണ ഓണക്കിറ്റ് നൽകുക. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ പിന്നീട് തീരുമാനിക്കും.