സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ നിർമൽ നറുക്കെടുപ്പ് ഇന്ന്. പകൽ മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ ലോട്ടറി ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും. സമാശ്വാസ സമ്മാനങ്ങൾ അടക്കം എട്ട് സമ്മാനങ്ങളാണ് ലോട്ടറി വകുപ്പ് ഇന്നത്തെ നറുക്കെടുപ്പിലൂടെ നൽകുന്നത്. 40 രൂപയാണ് ടിക്കറ്റിന്‍റെ വില. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് കൈമാറുകയും ചെയ്യണം.