നിപ ജാഗ്രതയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ടെയ്ൻമെന്റ് സോണുകളിലെ പ്രദേശങ്ങളിൽ അകത്തേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ല. കടകൾ തുറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങൾക്കും മെഡിക്കൽ സ്‌റ്റോറുകൾക്കും നിയന്ത്രണം ബാധകമല്ല. മാസ്‌കും സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമാണ്. കണ്ടെയ്ൻമെന്റ് സോണുകളിലെ സ്‌കൂളുകളും അങ്കണവാടികളും അടച്ചിടും. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലുംപാറ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിചിട്ടുള്ളത്.