സംസ്ഥാനത്ത് നാല് പേർക്ക് നിപ വൈറസ്. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ചികിത്സയിലുള്ള 9 വയസുകാരൻ, മാതൃസഹോദരൻ 25 വയസുകാരൻ, ഇന്നലെ മരണമടഞ്ഞ 40 വയസുകാരൻ, ആദ്യം മരണമടഞ്ഞ 47 വയസുകാരൻ എന്നിവർക്കാണ് നിപ സ്ഥിരീകരിച്ചത്. കണ്ണൂർ, വയനാട്, തുടങ്ങിയ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ പനി ബാധിച്ച 2 അസ്വാഭാവിക മരണങ്ങൾ ഉണ്ടായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. മന്ത്രി വീണാ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജ് എത്തി ക്രമീകരണം വിലയിരുത്തി. നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗീ പരിചരണത്തിനാവശ്യമായ പിപിഐ കിറ്റ്, എൻ. 95 മാസ്‌ക്, മറ്റ് സുരക്ഷാ സാമഗ്രികൾ, മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തി. മതിയായ ജീവനക്കാരേയും ഉറപ്പ് വരുത്തിയിട്ടുണ്ട്.