ഓണക്കാലം കളറാക്കാൻ ഒടിടിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് പുത്തൻ സിനിമകൾ. ഓഗസ്റ്റ് 22 മുതൽ തന്നെ മലയാളികൾ കാത്തിരുന്ന സിനിമകളുടെ ഒടിടി റിലീസ് ആരംഭിച്ചു തുടങ്ങിയിരുന്നു. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്ത “മധുര മനോഹര മോഹം” ഓഗസ്റ്റ് 22 മുതൽ സ്ട്രീമിംഗ് ആരംഭിച്ചു. ഡിസ്‌നി ഹോട്ട്‌സ്റ്റാറിൽ “മാസ്റ്റർപീസ്’ എന്ന മലയാളം കോമഡി വെബ് സീരീസിന്റെ സ്ട്രീമിംഗ് സെപ്റ്റംബറിലുണ്ടാകും. അനിൽ ഫിലിപ്പ് സംവിധാനം ചെയ്ത “മൈക്കിൾസ് കോഫി ഹൗസ്’ ഓഗസ്റ്റ് 25ന് റിലീസ് ചെയ്യും. രാജേഷ് കെ.രാമൻ രചനയും സംവിധാനവും നിർവഹിച്ച “നീരജ” ഓഗസ്റ്റ് 28ന് സ്ട്രീം ചെയ്യും. നിരവധി സിനിമകളാണ് ഒടിടിയിൽ മലയാളികളെ ഈ ഓണക്കാലത്ത് കാത്തിരിക്കുന്നത്.