തെന്നിന്ത്യയുടെ പ്രിയപ്പെട്ട നയൻതാര ഇൻസ്റ്റഗ്രാമിലെത്തി. അക്കൗണ്ട് തുറന്ന് ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 300K ഫോളോവേഴ്‌സാണ് താരത്തിന് ലഭിച്ചത്. ഇതിനുമുൻപ് സ്വന്തമായി അക്കൗണ്ട് ഇല്ലായിരുന്നെങ്കിലും താരത്തിന് നിരവധി ഫാൻപേജുകൾ ഉണ്ടായിരുന്നു. അതിൽ ആയിരക്കണക്കിന് ഫോളോവേഴ്സും ഉണ്ടായിരുന്നു. ഭർത്താവ് വിഗ്നേശ് ശിവന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നയൻതാരയുടെ വിശേഷങ്ങൾ കൂടുതലും ആരാധകർ അറിഞ്ഞിരുന്നത്. മക്കളായ ഉയിർ രുദ്രോണിൽ എൻ ശിവൻ, ഉലക് ദൈവഗ് എൻ ശിവൻ എന്നിവരെ എടുത്ത് കൊണ്ട് മാസായി നടന്ന് വരുന്ന നയൻതാരയുടെ വിഡിയോയാണ് അക്കൗണ്ടിലെ ആദ്യ പോസ്റ്റ്. ഈ വീഡിയോ രണ്ട് മണിക്കൂറിനകം 2,37,013 പേരാണ് കണ്ടത്. നിലവിൽ 1.4M ഫോളോവേഴ്സ് ഉണ്ട്.