മഹാശോഭായാത്രയിൽ ഉണ്ണിക്കണ്ണന്റെ വേഷമിട്ട് വീല്‍ചെയറിലിരുന്ന് മോഹം നിറവേറ്റുകയായിരുന്നു ഭിന്നശേഷിക്കാരനായ മുഹമ്മദ് യഹിയ. ഉമ്മ ഫരീദയാണ് ഉണ്ണിക്കണ്ണനായി മേക്കപ്പ് ഇട്ട് മകനെ ശോഭയാത്രയ്ക്കായി ഒരുക്കിയത്. ശോഭായാത്രയിലെ ഹൃദയസ്പർശിയായ ദൃശ്യങ്ങളിലൊന്നാണ് ഇതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെയാണ് മുഹമ്മദ് യഹിയ കൃഷ്ണനായത്. ആദ്യമായിട്ടാണ് കൃഷ്ണവേഷം കെട്ടുന്നതെന്ന് അവന്റെ ഉമ്മൂമ്മ പറഞ്ഞു. കൃഷ്ണനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു ആഗ്രഹം സഫലമാക്കുകയായിരുന്നു ലക്ഷ്യം.