മൺസൂൺ ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 10 കോടി രൂപ ഇന്ന് വിതരണം ചെയ്യും. വിജയികളായ മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ്മസേന അംഗങ്ങൾ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനത്തുക ഏറ്റുവാങ്ങും. ചടങ്ങിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഗതാഗത വകുപ്പ്മന്ത്രി ആന്റണി രാജു തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി രാജേഷ് എന്നിവർ പങ്കെടുക്കും. 25 രൂപ വീതം 9 വനിതകളും രണ്ടുപേർ ബാക്കി തുകയും കൊടുത്താണ് ഈ ഭാഗ്യടിക്കറ്റ് സ്വന്തമാക്കിയത്. എത്ര രൂപ കിട്ടിയാലും തുല്യമായി വീതിക്കുമെന്ന് ഇവർ തന്നെ നേരത്തെ അറിയിച്ചിരുന്നു.