ഓണത്തിനു മുൻപ് കർഷകർക്ക് നെല്ല് വില പൂർണമായി നൽകുമെന്ന മന്ത്രിമാരുടെ വാക്ക് പാഴായി. ഒരു കർഷകന്റെയും അക്കൗണ്ടിലും 100% തുക ഇതുവരെ എത്തിയില്ല. ഓണ അവധിക്കായി ബാങ്കുകൾ അടച്ചതോടെ ബാക്കി തുകയ്ക്കായി ഓണം കഴിയുന്നതുവരെ കാത്തിരിക്കുകയെന്നാണ് ഇവരുടെ തീരുമാനം. രണ്ടു മന്ത്രിമാരുടെ ഉറച്ച വാക്കിലായിരുന്നു കർഷകരുടെ പ്രതീക്ഷ. സംഭരിച്ച നെല്ലിന്റെ മുഴുവൻ തുകയും ലഭിച്ച് ഓണം ആഘോഷിക്കാൻ കർഷകർക്ക് സാധിക്കില്ല. 28% ആദ്യം നൽകിയതിനുശേഷം ബാക്കി തുക ഓണത്തിന് മുൻപ് നൽകുമെന്ന് മന്ത്രി പി പ്രസാദും അറിയിച്ചിരുന്നു. എന്നാൽ ഓണത്തിനു മുൻപുള്ള ബാങ്കുകളുടെ പ്രവർത്തിദിനം ഇന്നലെ അവസാനിച്ചതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.