സംസ്ഥാനത്ത് തൽക്കാലം വൈദ്യുതി നിയന്ത്രണം ഇല്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിയന്ത്രണം വേണമെന്നാണ് ബോർഡിന്റെ നിർദേശം, എന്നാൽ ഉപഭോക്താക്കൾ സഹകരിച്ചാൽ നിയന്ത്രണം ഒഴിവാക്കാമെന്നും മന്ത്രി വ്യക്തമാക്കി. വൈകുന്നേരം വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഉപഭോക്താക്കൾ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വാഷിങ് മെഷീന്‍, ഗ്രൈന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കാതിരിക്കുക. വീട്ടിൽ പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി പറഞ്ഞു.