ഡൽഹിയിൽ യുവാവിനെ ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തി. 25 വയസ്സുകാരനായ ദീപക് എന്നയാളാണ് കൊല്ലപ്പെട്ടത്. അജ്ഞാത സംഘം ഇയാളെ ഒന്നിലധികം തവണ ശരീരത്തിൽ കുത്തുകയും തലയിൽ സ്ലാബ് ഉപയോഗിച്ച് അടിക്കുകയും ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആക്രമണത്തിനുശേഷം ദീപക്കിനെ ജിടിബി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടൻ പ്രതികളെ പിടികൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പോലീസ് പറഞ്ഞു.
