സംസ്ഥാനത്ത് ആശങ്ക ഉയർത്തി അഞ്ചാംപനി. കുട്ടികള്‍ക്കിടയില്‍ രോഗം കൂടുതൽ പടരുന്നതായി റിപ്പോര്‍ട്ട്. മലപ്പുറത്ത് ഒരാഴ്ചക്കിടെ രണ്ടു കുട്ടികള്‍ അഞ്ചാംപനി ബാധിച്ച് മരിച്ചു. ഈ വര്‍ഷം ഇതുവരെ നാല് അഞ്ചാംപനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2362 കുട്ടികള്‍ക്ക് രോഗം ബാധിക്കുകയും 1702 കുട്ടികള്‍ സമാന ലക്ഷണങ്ങളുമായും 660 പേര്‍ രോഗം സ്ഥിരീകരിച്ചും വിവിധ് ആശുപത്രിയിൽ ചികിത്സ തേടി. മലപ്പുറത്ത് മരിച്ച രണ്ടു കുട്ടികളും പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടിലായെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.