കേരള സംസ്ഥാന ചലച്ചിത്ര ആക്കാദമി അവാർഡ് ആറാം തവണയും കരസ്ഥമാക്കി മലയാളികളുടെ പ്രിയ താരം മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് മമ്മൂട്ടി മികച്ച നടനായി മാറിയത്.
1981ലെ അഹിംസ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യമായി മമ്മൂട്ടി രണ്ടാമത്തെ മികച്ച നടനുള്ള ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയിരുന്നത്. 1984 ൽ ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാർഡ് മമ്മൂട്ടിയെ തേടിയെത്തി.
‘യാത്ര ‘, ‘നിറക്കൂട്ട് ‘ എന്നീ ചിത്രങ്ങളിലൂടെ വേറിട്ട പ്രകടനം കാഴ്ച വെച്ച മമ്മൂട്ടിക്ക് സ്പെഷ്യൽ ജ്യൂറി അവാർഡും നേടാൻ സാധിച്ചു.
1993 ൽ ‘വിധേയൻ’, ‘പൊന്തൻ മാട’, ‘വാത്സല്യം’ സിനിമകളിലൂടെ മമ്മൂട്ടി വീണ്ടും മികച്ച നടനായി. കാഴ്‍ച, പാലേരി മാണിക്യം എന്നീ ചലച്ചിത്രങ്ങളിലൂടെ 2004ലും 2009ലും മികച്ച നടനുള്ള അവാർഡ് വീണ്ടും മമ്മൂട്ടിക്ക് തന്നെ ലഭിച്ചു.
മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡിലും മമ്മൂട്ടി തിളങ്ങിയിട്ടുണ്ട്. ‘മതിലുകള്‍’, ‘ഒരു വടക്കൻ വീരഗാഥ’ തുടങ്ങിയ സിനിമകളിലൂടെ 1989ല്‍ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടി. 1998 ൽ ‘ഡോ. ബാബാസഹേബ് അംബേദ്‍കറെന്ന ഇംഗ്ലീഷ് ചലചിത്രത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‍കാരം ദേശീയ തലത്തില്‍ നേടുകയും ചെയ്തു. മലയാളി മനസ്സുകളിൽ ഒന്നടങ്കം ആഘോഷ പൂരിതമാക്കുകയാണ് ആറാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ മികച്ച നടനായി മമ്മൂട്ടി തിളങ്ങിയതിലൂടെ