കൊച്ചി: കൊച്ചി അമൃത ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ട് 9 മണിയോടെയാണ് സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചത്. അതിന് മുന്‍പ് കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന്
വയ്ക്കുകയും തുടർന്ന് വൈകീട്ട് അദ്ദേഹത്തിന്‍റെ ഖബറടക്കം നടക്കും. മലയാള സിനിമയിലെ പ്രമുഖര്‍ സിദ്ദിഖിനെ ഓര്‍മ്മിക്കുകയാണ്.
സിദ്ദിഖിന്റെ വേർപാട് വിശ്വസിക്കാൻ കഴിയാത്തതെന്ന് സംവിധായകന്‍ കമല്‍. തിരിച്ചുവരാൻ പ്രാർത്ഥിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ വില്‍പവര്‍ വച്ച് തിരിച്ചുവരും എന്ന് തന്നെയാണ് കരുതിയത്.
സിദ്ദിഖിന്‍റെ മരണം അപ്രതീക്ഷിതമാണെന്ന് നടന്‍ അശോകന്‍ അനുസ്മരിച്ചു. വളരെ ദു:ഖമുണ്ട്, ഇനിയും ഒരുപാട് സിനിമകൾ ചെയ്യേണ്ടയാളായിരുന്നു പെട്ടെന്ന് പോയത് എന്ന് നടൻ അശോകൻ അനുസ്മരിച്ചു.
മിമിക്രി എന്ന കലയിൽ എന്റെ റോൾ മോഡലായിരുന്നു സിദ്ദിഖും ലാലും. അവർ രണ്ടുപേരും പരസ്പരം കൗണ്ടർ പറയുന്നത് കേട്ടാണ് ഞങ്ങളൊക്കെ തമാശ പറയാൻ പഠിച്ചത്. സിദ്ദിഖിനെപ്പോലെ ഒരു മനുഷ്യനെ താൻ കണ്ടിട്ടില്ലെന്ന് ഹരിശ്രീ അശോകൻ അനുസ്മരിച്ചു.