തെരഞ്ഞെടുപ്പ് ഫലത്തിൽ പൂർണ ആത്മവിശ്വാസമുണ്ടെന്ന് ചാണ്ടി ഉമ്മന്റെ സഹോദരി മറിയ ഉമ്മൻ. അപ്പയുടെ കല്ലറയിലേക്ക് പോകാനൊരുങ്ങവെയായിരുന്നു മറിയ ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പുതുപ്പള്ളിയിൽ ഇന്ന് വിധി വരുമ്പോൾ ജയിച്ചു കയറുമോയെന്നും എത്ര ഭൂരിപക്ഷമുണ്ടാകുമെന്നുമുള്ള ചോദ്യങ്ങളെ ഒരു പുഞ്ചിരിയോടെയാണ് ചാണ്ടി ഉമ്മൻ നേരിട്ടത്. എല്ലാം ഉടനേ അറിയാമല്ലോ എന്ന് മാത്രമായിരുന്നു മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ പ്രതികരണം. രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെത്തി പ്രാർത്ഥന നടത്തിയ ശേഷം ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചുത്തിനുശേഷമാണ് ചാണ്ടി ഉമ്മൻ കൗണ്ടിംഗ് സ്റ്റേഷനിലേക്ക് പോയത്. 1,28,535 പേരാണ് പുതുപ്പള്ളിയിൽ വിധിയെഴുതിയത്. ഇതിൽ സ്ത്രീവോട്ടർമാരാണ് കൂടുതൽ.